Search Athmeeya Geethangal

416. സര്‍വ്വവും സമര്‍പ്പിക്കുന്നു ഞാന്‍- 
Lyrics : E.I.J
രീതി: മാനുവേല്‍ മനുജസുത
 
1   സര്‍വ്വവും സമര്‍പ്പിക്കുന്നു ഞാന്‍-ജീവ
    സര്‍വ്വവുമാം വല്ലഭാ! തിരുക്കരങ്ങളില്‍
 
2   ചിത്തവും ബുദ്ധിശക്തിയും-പ്രിയന്‍
    ദത്തം ചെയ്തിട്ടുള്ള സര്‍വ്വ താലന്തുകളും-
 
3   നാവുമെന്നധരങ്ങളും-ദാസന്‍
    മേവിടുന്ന കാലം ഭൂമൗ നിന്നെ സ്തുതിക്കും
 
4   സര്‍വേന്ദ്രിയങ്ങളെയും ഞാന്‍-മന:
    പൂര്‍വ്വമിന്നര്‍പ്പിച്ചിടുന്നു ജീവബലിയായ്
 
5   വസ്തു സമ്പത്തും ഭവനം-നിന്‍റെ
    നിസ്തുലസ്നേഹത്താല്‍ തന്ന മക്കളെയും ഞാന്‍
 
6   ഇല്ലെനിക്കൊന്നും ഭൂമിയില്‍-ഇനി
     ചൊല്ലിടുന്നതിന്നു മമ സ്വന്തമെന്നു ഞാന്‍-               

 Download pdf
33907152 Hits    |    Powered by Revival IQ