Search Athmeeya Geethangal

267. സര്‍വ്വപാപക്കറകള്‍ തീര്‍ത്തു നരരെ 
1   സര്‍വ്വപാപക്കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചിടുവാന്‍
     ഉര്‍വ്വിനാഥന്‍ യേശുദേവന്‍ ചൊരിഞ്ഞ തിരുരക്തമേ
 
2   യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീയെന്നുള്ളമേ
     വേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരുരക്തമേ
 
3   കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോല്‍
     കൂട്ടമായ് ദുഷ്ടരടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ
 
4   മുള്ളുകൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരുതല
     യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
 
5   നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാ കൈകാല്‍കളെ
     തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ
 
6   വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാന്‍
     അഞ്ചുകായങ്ങള്‍ വഴിയായ് പാഞ്ഞ തിരുരക്തമേ

 Download pdf
33906964 Hits    |    Powered by Revival IQ