1 സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍
ഇക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
യേശു മാറാത്തവന്‍ യേശു മാറാത്തവന്‍
യേശു മാറാത്തവന്‍ ഹാ െത്ര നല്ലവന്‍!
ഇന്നുമെന്നും കൂടെയുള്ളവന്
2 തന്റെ കരുണയെത്രയോ അതിവിശിഷ്ടം! തന് സ്നേഹമാശ്ചര്യമേ
എന്‍ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്റെ സ്നേഹത്താല്‍-
3 രോഗശയ്യയിലെനിക്കു സഹായകനും രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യഔഷധവുമെന്‍
ആത്മസഖിയും അവന് തന്നെ-
4 തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍ ശുദ്ധീകരിച്ചെന്നെയും
തന് സന്നിധിയില്‍ നിറുത്തിടുമേ-
5 സീയോനില്‍ വാണിടുവാനായ് വിളിച്ചുതന്റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ-
![](images/PDF.gif)
Download pdf