Lyrics : V.N.1 സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു
ആകെയല്‍പ്പനേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
2 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്തം ഇന്നലേക്കാള്‍ അടുപ്പം
3 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു
4 തേടുവാന്‍ ജഡത്തിന് സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രേ വാഞ്ഛിതം
5 ഭാരങ്ങള്‍ കൂടുന്നതിന്നു ഒന്നും വേണ്ട യാത്രയില്‍
അല്‍പ്പം അപ്പം വിശപ്പിന്നും സ്വല്പ്പം വെള്ളം ദാഹിക്കില്‍
6 സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം!
വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം
7 നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ട് സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസയില്‍
8 എന്നെ എതിരേല്‍പ്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു-
9 ശുദ്ധന്മാര്ക്കു വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍
പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാന്‍- V.N
![](images/PDF.gif)
Download pdf