Search Athmeeya Geethangal

988. സന്തോഷിപ്പിന്‍ വീണ്ടും സന്തോ 
സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍
സ്വര്‍ഗസന്തോഷത്താല്‍ നിറവിന്‍
സര്‍വ്വസമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം
നന്മകള്‍ ധ്യാനിച്ചു സന്തോഷിക്കാം-
 
1   രക്ഷകനാം പ്രിയന്‍റെ പാലകന്‍ യേശുവിന്‍റെ
     നാമമുയര്‍ത്തുക നാം നാള്‍തോറും ആമോദമായ്-എന്നും-
 
2   പാപത്തില്‍നിന്നു നമ്മെ കോരിയെടുത്തു പരന്‍
     ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍-എന്നും-
 
3   ക്രിസ്തുവിന്‍ കഷ്ടങ്ങളില്‍ പങ്കുള്ളോരാകും തോറും
     സന്തോഷിപ്പിന്‍ പ്രിയരേ ആത്മീയഗീതങ്ങളാല്‍-എന്നും
 
4   രോഗങ്ങള്‍ വന്നിടിലും ഭാരങ്ങളേറിടിലും
     സൗഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍-എന്നും

 Download pdf
33907199 Hits    |    Powered by Revival IQ