Search Athmeeya Geethangal

613. സന്തോഷിപ്പിന്‍ എന്നും സന്തോഷിപ്പിന്‍ 
Lyrics : J.G.
രീതി: ആരാധിപ്പിന്‍ നാം ആരാ
         
സന്തോഷിപ്പിന്‍ എന്നും സന്തോഷിപ്പിന്‍
കര്‍ത്താവിലെപ്പോഴും സന്തോഷിപ്പിന്‍!
 
1   ഭീതിയുമാധിയുമൊന്നും വേണ്ടാ
     സന്തോഷിപ്പാന്‍ വകയുള്ളതിനാല്‍
 
2   ഭാരങ്ങളെല്ലാം വഹിച്ചിടുന്ന
    കര്‍ത്തന്‍ നമുക്കുണ്ട് സന്തോഷിപ്പിന്‍-
 
3   ഈ മണ്ണിലെ ക്ലേശമല്‍പകാലം
     സ്വപ്നം പോലായതു മാഞ്ഞുപോകും
 
4   കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയും
     കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
 
5   മേഘാരൂഢനായി വീണ്ടും വരും
     കര്‍ത്താവു നമുക്കുണ്ട് സന്തോഷിപ്പിന്‍-
 
6   ഒരുങ്ങുവിന്‍ പ്രിയരേ! ഒരുങ്ങിടുവിന്‍
     കര്‍ത്തനെയെതിരേല്‍പ്പാനൊരുങ്ങിടുവിന്‍

 Download pdf
33907150 Hits    |    Powered by Revival IQ