Search Athmeeya Geethangal

634. സന്തോഷിച്ചു ഘോഷിക്കുവിന്‍  
Lyrics : E.I.J
  ‘Be glad in the Lord’
 
1   സന്തോഷിച്ചു ഘോഷിക്കുവിന്‍ കര്‍ത്താവില്‍ സദാ ഭക്തരേ
     തന്നില്‍ ആശ്രയിക്കുന്നവര്‍ ഖേദിക്കേണ്ട സന്തോഷിപ്പിന്‍
         
          സന്തോ......ഷിപ്പിന്‍ കര്‍ത്താവില്‍ സദാ ഘോഷിപ്പിന്‍
          സന്തോ......ഷിപ്പിന്‍ ഘോഷിച്ചുല്ലസിച്ചിടുവിന്‍
 
2   പാപം പോക്കി സൗജന്യമായ് ജീവന്‍ നല്‍കി സമൃദ്ധിയായ്
     നിത്യനീതി സൗഭാഗ്യവും തന്ന രക്ഷയാം ക്രിസ്തനില്‍-
 
3   സര്‍വ്വം ശക്തിയേറുന്ന തന്‍ വാക്കാല്‍ നിര്‍വ്വഹിക്കുന്നവന്‍
     ഭൂസ്വര്‍ഗ്ഗങ്ങളില്‍ നാഥനായ് വാഴുന്നെന്നു ചിന്തിച്ചു നാം-
 
4   ലോകര്‍ ദു:ഖനിമഗ്നരായ് ജീവിക്കുന്നു നിരാശയില്‍
     നാമോ ആത്മസംതൃപ്തരായ് ആനന്ദിക്ക പ്രത്യാശയില്‍-
 
5   നീതിക്കുള്ള വാദങ്ങളില്‍ തോന്നാം ശത്രു നേടുന്നപോല്‍
     നമ്മെക്കാത്തിടും സേനയോ ഏറും വൈരിയെക്കാള്‍ തുലോം-
 
6   സന്തോഷിച്ചു ഘോഷിക്ക നാം ദിവ്യതേജസ്സിന്നാശയില്‍
     സര്‍വ്വ സത്യവിമുക്തരും ഹല്ലേലുയ്യ കീര്‍ത്തിക്കുവിന്‍

 Download pdf
33907232 Hits    |    Powered by Revival IQ