Search Athmeeya Geethangal

505. സന്താപം തീര്‍ന്നല്ലോ 
Lyrics : M.E.C.
സന്താപം തീര്‍ന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നില്‍ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നില്‍ തന്നല്ലോ-
 
1   പാപത്തില്‍ ഞാന്‍ പിറന്നു ശാപത്തില്‍ ഞാന്‍ വളര്‍ന്നു
     പരമ രക്ഷകന്‍ തന്‍ തിരുനിണം ചൊരിഞ്ഞു
     പാപിയാമെന്നെയും വീണ്ടെടുത്തു-
 
2   വഴി വിട്ടു ഞാന്‍ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
     വഴി സത്യം ജീവനാം യേശു എന്നിടയന്‍
     വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു-
 
3   ശോധന നേരിടുമ്പോള്‍ സ്നേഹിതര്‍ മാറിടുമ്പോള്‍
     ഭയമെന്തിന്നരികില്‍ ഞാനുണ്ടെന്നരുളി
     തിരുക്കരത്താലവന്‍ താങ്ങി നടത്തും-
 
4   ആരം തരാത്തവിധം ആനന്ദം തന്‍സവിധം
     അനുദിനമധികമനുഭവിക്കുന്നു ഞാന്‍
     അപഹരിക്കാവല്ലീയനുഗ്രഹങ്ങള്‍-
 
5   പാപത്തിന്‍ ശാപത്തിനാല്‍ പാടുപെടുന്നവരേ
     സൗജന്യമാണീ സൗഭാഗ്യമാകയാല്‍
     സൗകര്യമാണിപ്പോള്‍ മനന്തിരിവിന്‍-

 Download pdf
33906757 Hits    |    Powered by Revival IQ