Search Athmeeya Geethangal

106. സന്തതം സ്തുതി തവ ചെയ്വേനേ 
Lyrics : K.V.S
രീതി : കുണ്ഡിനപുര
         
സന്തതം സ്തുതി തവ ചെയ്വേനേ ഞാന്‍
നിന്‍തിരുകൃപയോ സാന്ത്വനകരമേ
 
1   ചന്തം ചിന്തും നിന്തിരുകരമെന്‍
     ചിന്താഭാരം നീക്കിടുന്നതിനാല്‍-
 
2   എരിതീ സമമായ് ദുരിതം പെരുകി
     ദഹനം ചെയ്തിതു ഗുണചയമഖിലവും
 
3   അന്നാളില്‍ നിന്നാശയമുരുകി
     വന്നെന്‍ പേര്‍ക്കായ് ക്രൂശില്‍ നീ കയറി
 
4   ഒരു നാള്‍ തവ കൃപ തെളിവായ് വന്നു
     കരളു തുറന്നു കരുതി ഞാനന്നു-
 
5   എത്താസ്നേഹം കരുതി നീയെന്‍റെ
     ചിത്താമോദം വരുത്തി നീ പരനേ!-
 
6   എന്തേകും ഞാന്‍ പകരമിതിന്നു
     ചിന്തിച്ചാല്‍ ഞാനഗതിയെന്നറിവായ്-
 
7   എന്‍ നാളെല്ലാം നിന്നുടെ പേര്‍ക്കായ്
     മന്നില്‍ നില്‍പ്പാന്‍ കരുണ നീ ചൊരിക

 Download pdf
33906806 Hits    |    Powered by Revival IQ