Lyrics : K.V.S.സന്തതം വന്ദനമെന്‍ പരമേശനേയനുവാസരം
1 ഹന്ത! ജീവദയാനിധേ തവ സ്വന്ത സൂനുവിലെന്നുടെ
ബന്ധുതയ്ക്കൊരു മാര്‍ഗ്ഗമേകിയ നിന്കൃപയ്ക്കഭിവന്ദനം-
2 ജീവലോകമതിങ്കല് നിന്നതി ശാപമേറിയ ഭൂതലേ
ജീവപൂര്ത്തിവരുത്തുവാന് തവ ദിവ്യസൂനുവെ നല്കി നീ-
3 പാപമേറ്റു വലഞ്ഞലഞ്ഞതിഭാരമാര്ന്നുഴലുമ്പോഴെന്
ശാപമാകെയൊഴിച്ച നിന്‍കൃപ ജീവനായ് വിലസുന്നിതാ-
4 നിന്സുതങ്കലിരുന്ന വന്‍കൃപ എങ്കലേക്കു പകര്‍ന്നു നീ
നിന്സഭാംഗനിലയ്ക്കെനിക്കവകാശമേകിയതോര്ത്തിതാ-
5 ദേവരാജ്യമനന്തശക്തിയിലീ ജഗത്തിലുദിക്കവേ
ജീവനായകസമ്മുഖം മമ കാണുവാന്‍ കൃപ ചെയ്യണേ-
Download pdf