Search Athmeeya Geethangal

486. ആനന്ദമായ് നമ്മളേവരും കൂടി 
Lyrics : M.E.C.
1  ആനന്ദമായ് നമ്മളേവരും കൂടി അരുമരക്ഷകനാമേശുവിനെ
    അനുദിനം പാടിപ്പുകഴ്ത്തിടണം അനുഗ്രഹദായകനെ
 
          ആനന്ദമേ നിത്യാനന്ദമേ എന്നാത്മാവിലെന്നും നിത്യാശ്വാസമേ
          ഭംഗമില്ലാ പ്രത്യാശയാലെന്നാമയമകന്നിടുമേ
 
2   കരുണയോടെന്നെ കൈവിടാതെന്നും കണ്മണിപോലവന്‍ കാത്തിടും
    കന്മഷം നീക്കി കണ്ണീര്‍ തുടയ്ക്കും കൃപയെഴും തന്‍കരത്താല്‍
 
3   കഠിനമാം കാറ്റും തിരകളുമെന്‍ പടകില്‍ വന്നടിക്കും വേളകളില്‍
    കടലും വന്‍കാറ്റുമടക്കിയെന്നെ കാത്തിടും-ഹല്ലേലുയ്യാ-
 
4   യോര്‍ദ്ദാന്‍ നാം കടക്കും തന്‍ബലത്താല്‍ യെരിഹോ നാം തകര്‍ക്കും
    സ്തുതിദ്ധ്വനിയാല്‍ യേശുവിന്‍ നാമത്തില്‍ ജയം വരിക്കും
    എന്നും നാം - ഹല്ലേലുയ്യാ-
 
5   പരിശുദ്ധജനങ്ങളില്‍ പാടുകളെല്ലാം പരിണമിക്കും സ്വര്‍ഗ്ഗസൗഭാഗ്യമായ്
    പരിഭവം നീങ്ങിയുണര്‍ന്നിരിപ്പിന്‍ പ്രതിഫലം തന്നിടും താന്‍-   

 Download pdf
33907106 Hits    |    Powered by Revival IQ