Search Athmeeya Geethangal

368. സത്യസഭാപതി യേശുവേ! നിത്യം 
Lyrics : E.I.J
സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ!
സ്തുത്യര്‍ഹമായ നിന്‍ നാമത്തെ മര്‍ത്യരെല്ലാം ഭജിച്ചിടട്ടെ
 
1   സീമയറ്റുള്ള നിന്‍ പ്രേമവും ആമയം നീക്കും പ്രസാദവും
     ഭൂമയര്‍ കണ്ടു തൃപ്പാദത്തില്‍ താമസമെന്യേ വീണിടട്ടെ-
 
2   ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണര്‍ന്നിടാന്‍
     ആണിപ്പഴുതുളള പാണിയാല്‍ പ്രീണിച്ചനുഗ്രഹിക്കേണമേ-
 
3   മന്ദമായ് നല്ലിളം പുല്ലില്‍ വീഴുന്ന ഹിമകണസന്നിഭം
     സുന്ദരമാം മൊഴി ജീവന്നാനന്ദം വളര്‍ത്തട്ടെ ഞങ്ങളില്‍-
 
4   ലെബാനോനിന്‍റെ മഹത്ത്വവും കര്‍മ്മേലിന്‍ സല്‍ഫലപൂര്‍ത്തിയും
     ശാരോന്‍ഗിരിയുടെ ശോഭയും നിന്‍ജനത്തിനു നല്‍കേണമേ-
 
5   ഭംഗമില്ലാത്ത പ്രത്യാശയില്‍ തുംഗമോദേനയിജ്ജീവിത-
     രംഗം സുമംഗളമാക്കുവാന്‍ സംഗതിയാക്കുക നായക!-    

 Download pdf
33907117 Hits    |    Powered by Revival IQ