Search Athmeeya Geethangal

436. സത്യവേദമൊന്നു മാത്രമെത്ര  
Lyrics : T.K.S.
1   സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ!
    ക്രിസ്തനെ വെളിപ്പെടുത്തിടുന്ന സാക്ഷ്യമേ
    നിത്യജീവമന്നയാമതെന്‍റെ ഭക്ഷ്യമേ
    യുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേ
 
2   വാനിലും ധരിത്രിതന്നിലും പ്രധാനമേ
    തേനിലും സുമാധുര്യം തരുന്ന പാനമേ
    പൊന്നിലും വിലപ്പെടുന്ന ദൈവദാനമേ
    മന്നിലന്യഗ്രന്ഥമില്ലിതിന്‍ സമാനമേ-
 
3   ആഴമായ് നിനപ്പവര്‍ക്കിതത്യഗാധമേ
    ഏഴകള്‍ക്കുമേകിടുന്നു ദിവ്യബോധമേ
    പാതയില്‍ പ്രകാശമേകിടുന്ന ദീപമേ
    സാദമേറിടുന്നവര്‍ക്കു ജീവപൂപമേ-
 
4   സങ്കടത്തിലാശ്വസിക്കത്തക്ക വാക്യമേ
    സന്തതം സമാദരിക്കിലെത്ര സൗഖ്യമേ
    സംശയിച്ചിടേണ്ടതെല്ലുമത്രയോഗ്യമേ
    സമ്മതിച്ചനുസരിപ്പവര്‍ക്കു ഭാഗ്യമേ
 
5   ശത്രുവെ ജയിച്ചടക്കുവാന്‍ കൃപാണമേ
    സത്യമാദരിക്കുവോര്‍ക്കു സത്പ്രമാണമേ
    നിത്യവും സമസ്തരും പഠിച്ചിടേണമേ
    സത്യപാത ക്രിസ്തുനാഥനെന്നു കാണുമേ-

 Download pdf
33906811 Hits    |    Powered by Revival IQ