Search Athmeeya Geethangal

124. സത്യമായ് ശുദ്ധസ്നേഹമായ്  
Lyrics : T.O.C.
സത്യമായ് ശുദ്ധസ്നേഹമായ് - ദൈവ
ജ്ഞാനമായ് വാഴും കര്‍ത്താവേ!
വന്ദ്യനാം നിത്യജീവമാര്‍ഗ്ഗമേ വന്ദനം ജയമംഗളം
 
1   കാല്‍കരങ്ങളിലാണിയേറ്റു നീ കാല്‍വറി ക്രൂശിന്‍ യാഗമായ്
     പാവനരക്തം ചിന്തി ഞങ്ങളെ വീണ്ടതാല്‍ ജയമംഗളം-
 
2   സ്വന്തപുത്രനെയാദരിയാതെ സ്വന്തമായ് ഞങ്ങള്‍ക്കേകിയ
     സ്വര്‍ഗ്ഗതാത! നീ സര്‍വ്വവും തന്നില്‍ തന്നതാല്‍ ജയമംഗളം!-
 
3   സാക്ഷാല്‍ മുന്തിരിവള്ളിയാം നിന്നില്‍ കൊമ്പുകളാക്കി ഞങ്ങളെ
     മെച്ചമാം ഫലം കായ്ക്കുവാന്‍ ചെത്തി സ്വച്ഛമാക്കയാല്‍ മംഗളം!-
 
4   കാരുണ്യമാര്‍ന്ന കൈകളില്‍ വഹിച്ചാലംബഹീനരായോരെ
     വന്‍ദുരിതങ്ങള്‍ നീക്കിയന്‍പിനാല്‍ പോറ്റിടും നാഥാ മംഗളം-
 
5   സാനന്ദം സ്തുതി കീര്‍ത്തനങ്ങളാല്‍ വാഴ്ത്തുവാനിന്നു ഞങ്ങളെ
     പ്രാപ്തരാക്കിയ ദേവനന്ദന വന്ദനം ജയമംഗളം-

 Download pdf
33907289 Hits    |    Powered by Revival IQ