Search Athmeeya Geethangal

1105. സത്യത്തിന്‍റെ പാതയില്‍ സ്നേ 
സത്യത്തിന്‍റെ പാതയില്‍ സ്നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ മുന്നേറിടാം
 
1   ഏകനാഥന്‍ യേശുവിന്‍ ജേതാക്കളെ
     ഏകാത്മാവിന്‍ ബലം ധരിക്കുവിന്‍
     ശുദ്ധരാകുവിന്‍ ശക്തരാകുവിന്‍
     ഘോരനായ ശത്രുവോടു പോരാടുവിന്‍
 
2   ആത്മാവിന്‍ സര്‍വ്വായുധങ്ങള്‍ നാം ധരിക്കണം
     വിശ്വസമാം പരിച ഏന്തണം
     അരയ്ക്കു സത്യവും നീതി കവചവും
     രക്ഷയിന്‍ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം-
 
3   തിന്മകള്‍ നമുക്കു നേരിടേണ്ടതുണ്ടു-നാം
     നന്മകളാല്‍ ജയം വരിക്കേണം
     പാപത്തോടു നാം പോരാടണം
     പ്രാണത്യാഗത്തോളമെതിര്‍ത്തു നില്‍ക്കണം
 
4   ശത്രുവോടെതിര്‍ക്കുവാന്‍ ജയം നേടുവാന്‍
     ആത്മാവിന്‍ശക്തി സംഭരിക്കുവാന്‍
     ഉപവസിക്കണം-പ്രാര്‍ത്ഥിക്കണം
     ഇടവിടാതെ സ്തോത്രത്തില്‍ ജാഗരിക്കണം-

 Download pdf
33907337 Hits    |    Powered by Revival IQ