Search Athmeeya Geethangal

440. സംജജീവകമാം തിരുവചനം 
Lyrics : E.I.J
1   സംജജീവകമാം തിരുവചനം സന്തോഷസമേതം പ്രതിദിനമെന്‍
    ജീവിത പരമസുഖാര്‍ത്ഥമ-ചഞ്ചലനായ് ഹൃദി സംഗ്രഹിക്കും
 
2   പഞ്ചാമൃതസന്നിഭമതു മമ നെഞ്ചിന്നരുളും സംതൃപ്തിയെ
    സംജാത സുമോദമന്വിതമെന്നധരം സ്തുതിചെയ്യുമേശുവെ-
 
3   പുന്തേന്‍ ഭ്രമരങ്ങളതീവ ശ്രമം ചെയ്താര്‍ജ്ജിപ്പതുപോല്‍ മമ
    സന്ദേഹമൊഴിഞ്ഞനിശം വചനത്തിന്‍ മധുരസമാസ്വദിക്കും-
 
4   ഇന്നാള്‍വരെയും പൊരുതവയൊടു നന്നായ് മന്നവര്‍ നാസ്തികരും
    എന്നാല്‍ നിസ്തുലമഹിമയൊടവയിന്നും വിജയിച്ചിടുന്നു-
 
5   ദൈനംദിനമിവയുടെ സത്യത ജനസമ്മതമായി വരുന്നു
     നൂനം പല നൂതന തെളിവുകളൂനമൊഴിഞ്ഞുളവായിടുന്നു-

 Download pdf
33907460 Hits    |    Powered by Revival IQ