Search Athmeeya Geethangal

948. സങ്കടം സമസ്തവും സമാപിച്ചിടും 
Lyrics : E.I.J
സങ്കടം സമസ്തവും സമാപിച്ചിടും സഭ
സന്തതം സമാശ്വസിച്ചു സംതൃപ്തരായിടും
 
1   കണ്ണുനീര്‍ തുടയ്ക്കുമേശു രക്ഷാകരന്‍ ഹാ! മ-
     റന്നുപോകുമന്നു സര്‍വ്വ ദു:ഖങ്ങളും പൊന്നു നാഥനോടുകൂടെ
     രാജസിംഹാസനേ നാമിരുന്നു വാണിടും ധരിത്രിയില്‍ രാജ്ഞിയായ്-
 
2   കക്ഷിമത്സരങ്ങള്‍ മതവ്യത്യാസങ്ങള്‍ ഇവ
     ലക്ഷ്യമെന്നിയേ നശിച്ചു പൊയ്പോകുമേ-സത്യ
     പക്ഷമൊന്നു മാത്രമായി ശേഷിച്ചിടും-ക്രിസ്തു
     രക്ഷകന്‍ വെളിപ്പെടുന്ന ശോഭാദിനം തന്നില്‍-
 
3   മായപോയ് മറഞ്ഞിടും മഹാ മന്നിടം മാമ-
     ഹത്ത്വപൂര്‍ണ്ണമായ് വരും സമുദ്രസമം-ദിവ്യ
     ശോഭയാല്‍ വിളങ്ങിടും നഭോമണ്ഡലം-സര്‍വ്വ
     ശാപവുമകന്നു നീതി സൂര്യോദയം മൂലം-
 
4   യിസ്രായേല്‍ ജനം ത്യജിച്ചു ക്രൂശിച്ചൊരു സത്യ-
     നസ്രയങ്കലേക്കു നോക്കി ഖേദിച്ചിടും-ക്രിസ്തു
     വിശ്രമം കനിഞ്ഞവര്‍ക്കു നല്‍കും പുനരവര്‍
     സദ്സുഖം വസിച്ചനുഗ്രഹം പ്രാപിക്കും ഭൂമൗ-
 
5   സൃഷ്ടിയും വിമുക്തമായിടും നിര്‍ണ്ണയം- മഹാ
     കഷ്ടമേറിടും ദ്രവത്വദാസ്യത്തില്‍ നിന്നന്നു
     പുഷ്ടിയായ് ഫലങ്ങള്‍ നല്‍കിടും ഭൂതലം പരി-
     തുഷ്ടിയില്‍ വസിക്കുമായിരം വത്സരം ജനം-                                E.I.J          

 Download pdf
33906948 Hits    |    Powered by Revival IQ