Search Athmeeya Geethangal

759. സങ്കടത്തില്‍ പരന്‍ കരങ്ങളാല്‍ 
Lyrics : G.P.
സങ്കടത്തില്‍ പരന്‍ കരങ്ങളാല്‍ താങ്ങിടുമേ
സംഭ്രമത്തില്‍ തുണ നിന്നവന്‍ നടത്തിടുമേ
 
1   തിരുനിണം ചൊരിഞ്ഞു മരണത്തിന്‍ കരങ്ങളില്‍
     നിന്നെന്നെ വീണ്ടെടുത്തു പുതുജീവന്‍ തന്നു അനുഗ്രഹം പകര്‍ന്നു
     സ്വര്‍ഗ്ഗത്തിലിരുത്തിയെന്നെ-
 
2   തിരകളെന്‍ ജീവിതപ്പടകില്‍ വന്നടിച്ചാല്‍ പരിഭ്രമമില്ലെനിക്കു
     അലകളിന്‍മീതെ നടന്നൊരു നാഥന്‍ അഭയമായുണ്ടെനിക്കു-
 
 
3   അവനെന്നെ ശോധന ചെയ്തിടുമെങ്കിലും പരിഭവമില്ലെനിക്കു
     തിരുഹിതമെന്താ-ണതുവിധമെന്നെ നടത്തിയാല്‍ മതിയെന്നും-
 
4   ഒടുവിലെന്‍ ഗുരുവിന്‍ അരികില്‍ തന്‍ മഹസ്സില്‍ പുതുവുടല്‍ ധരിച്ചണയും
     കൃപയുടെ നിത്യധനത്തിന്‍റെ വലിപ്പം പൂര്‍ണ്ണമായ് ഞാനറിയും-                 G.P

 Download pdf
33906880 Hits    |    Powered by Revival IQ