Search Athmeeya Geethangal

466. സങ്കടത്തില്‍ നീയെന്‍ സങ്കേതം  
Lyrics : M.E.C.
സങ്കടത്തില്‍ നീയെന്‍ സങ്കേതം സന്തതമെന്‍ സ്വര്‍ഗ്ഗസംഗീതം
സര്‍വ്വസഹായി നീ സല്‍ഗുരുനാഥന്‍ നീ
സര്‍വ്വാംഗസുന്ദരനെന്‍ പ്രിയനും നീ-
 
1   അടിമ നുകങ്ങളെയരിഞ്ഞു തകര്‍ത്തു
    അഗതികള്‍ തന്നുടെയരികില്‍ നീ പാര്‍ത്തു
    അടിയനെ നിന്തിരു കരുണയിലോര്‍ത്തു
    അരുമയില്‍ പിളര്‍ന്നൊരു മാറില്‍ നീ ചേര്‍ത്തു-
 
2   മരുവിടമാമിവിടെന്തൊരു ക്ഷാമം വരികിലും നിന്‍പദമെന്തഭിരാമം
    മരണദിനംവരെ നിന്തിരുനാമം ധരണിയിലടിയനതൊന്നു വിശ്രാമം
 
3   ഇരുപുറം പേ നിര നിരന്നു വന്നാലും നിരവധി ഭീതികള്‍ നിറഞ്ഞുവെന്നാലും
    നിരുപമ സ്നേഹനിധേ! കനിവോലും തിരുവടി പണിഞ്ഞിടും ഞാനിനിമേലും-
 
4   വിവിധ സുഖങ്ങളെ വിട്ടു ഞാനോടും വിമലമനോഹരം നിന്‍പദം തേടും
    വിഷമത വരികിലും പാട്ടുകള്‍ പാടും
    വിജയത്തിന്‍ വിരുതുകളൊടുവില്‍ ഞാന്‍ നേടും-

 Download pdf
33907138 Hits    |    Powered by Revival IQ