Search Athmeeya Geethangal

784. സങ്കടത്താൽ ഞാൻ തളർന്നു 
    
(രീതി: ദുഃഖത്തിന്റെ പാനപാത്രം)

1. സങ്കടത്താൽ ഞാൻ തളർന്നു
സങ്കേതം തേടി നടന്നു
തങ്കരുധിരം പകർന്നു
ചങ്കു രക്ഷകൻ തുറന്നു

2. പാപഭാരം നീക്കിത്തന്നു
ശാപവുമെല്ലാമകന്നു
പാവനാത്മാവെ പകർന്നു
ദൈവസ്നേഹം എന്നിൽ തന്നു

3. ഉളളമതിലെൻ ദൈവം താൻ
പളളികൊണ്ടു വാണീടുവാൻ
വല്ലഭൻ എഴുന്നളളിനാൻ
കൽനെഞ്ചിനെ മാംസമാക്കാൻ

4. കൽപ്പനകൾ കാക്കാൻ ശക്തി
അൽപ്പമില്ലാഞ്ഞെന്നിൽ പ്രാപ്തി
അപ്പനനുഗ്രഹിച്ചന്നു
കെൽപുതാനങ്ങുണ്ടായ് വന്നു

5. പാപശക്തികളകന്നു
ദൈവശക്തി ഉളളിൽ വന്നു
ദൈവഭവനമതാക്കി
ദൈവവാസമുളളിലാക്കി

6. ഇത്തരമനുഗ്രഹങ്ങൾ
ക്കെത്രയോ അപാത്രനാമീ
ചത്ത നായിതാ നിൻ പാദം
മുത്തി വണങ്ങി പാടുന്നേൻ

 Download pdf
33906760 Hits    |    Powered by Revival IQ