Search Athmeeya Geethangal

899. സകലേശജനെ വെടിയും നര 
Lyrics : K.V.S.
സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും
 
1   സങ്കടം നിറഞ്ഞിങ്ങമരും തന്‍ ജനങ്ങളെ കാത്തരുളും
     തുംഗതേജസ്സാ വാനില്‍ വരും-
 
2   സാരമായ തന്‍വാക്കുകള്‍ നിസ്സാരമെന്നു താനേ കരുതി
     നേരുവിട്ടു നീ പോകുകയോ?-
 
3   നഷ്ടമേല്‍ക്കുകില്‍ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതില്‍
     നിത്യജീവനും കിട്ടുമെന്നാല്‍-
 
4   ദൈവദാസരോടിങ്ങിടയും പാപികള്‍ കിടന്നങ്ങലയും
     കോപമേറ്റശേഷം വലയും-
 
5   ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ
     താളടിക്കു തുല്യം നരരാം-
 
6   വേരുകൊന്നിവ ശേഷിച്ചിടാ ചാരമാമവര്‍ കാല്‍ക്കടിയില്‍
     നേരുകാരതി ശോഭിതരാം-
 
7   യൂദര്‍ ക്രിസ്തനെത്തള്ളിയതാല്‍ ഖേദമെന്തു വന്നോര്‍ക്കുക നീ
     ഭേദമില്ല നീയാകിലുമീ-         

 Download pdf
33906769 Hits    |    Powered by Revival IQ