Search Athmeeya Geethangal

801. ശ്രീയേശുവെന്റെ രക്ഷകൻ 
Lyrics : T.D.G.
“I am not ashamed to own my Lord”
 
1. ശ്രീയേശുവെന്റെ രക്ഷകൻ
ഈ ദോഷിയാമെന്റെ
കുറ്റങ്ങളെല്ലാം മാച്ചു തൻ
ശുദ്ധരക്തത്തിനാൽ

ക്രൂശിങ്കൽ ക്രൂശിങ്കൽ
സൽപ്രകാശത്തെ ഞാൻ
കണ്ടു എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ്
കണ്ണിനും കാഴ്ച ലഭിച്ചവിടെ
എന്നും ഞാൻ സന്തോഷിച്ചിടുന്നു

2. യേശു എൻ നല്ല സ്നേഹിതൻ
വാത്സല്യത്തോടെ താൻ
ആശ്വാസം നൽകിടുന്നു എൻ
ക്ലേശങ്ങളിൽ സദാ

3. തന്നാനനം കാണുന്നതു
ആനന്ദമെനിക്കു
തൻ സന്നിധി ഈ ഭൂമിയിൽ
എൻ സ്വർഗ്ഗം സർവ്വദാ

4. ഈ സ്നേഹമുളള രക്ഷകൻ
ഇഷ്ടനാളാമിപ്പോൾ
നിന്നെ വിളിക്കുന്നു ഇതാ
നീയും വന്നിടുക

 Download pdf
33906788 Hits    |    Powered by Revival IQ