Search Athmeeya Geethangal

226. ശ്രീയേശുരാജദേവാ നമോ നമോ... 
Lyrics : A.V.
ശ്രീയേശുരാജദേവാ നമോ നമോ.....
ശ്രീതരും തിരുപൊന്നു നാമം നമോ നമോ.....
ഏഴകള്‍ ഞങ്ങള്‍ നാഥാ വീഴുന്നു തിരുപ്പാദേ
കേഴും ഹൃദയം നാഥാ താഴ്മയായ് നമിക്കുന്നു
 
1   പാരില്‍ പിറന്ന ദേവാ നമോ നമോ.....
     പാരിന്നുടയവനേശു ദേവാ നമോ നമോ.....
     പരിശുദ്ധയേശുവേ നിന്‍ പാദം പണിയുന്നെങ്ങള്‍
     പാരില്‍ ഞങ്ങള്‍ക്കഭയം വേറില്ല പ്രാണനാഥാ!-
 
2   പാപമില്ലാത്ത ദേവാ നമോ നമോ.....
     പാപം അറിയാത്ത ദൈവപുത്രാ നമോ നമോ.....
     പാപികള്‍ ഞങ്ങള്‍ക്കായി ക്രൂശില്‍ മരിച്ച പ്രഭോ
     പാപം നീക്കി ഞങ്ങളെ ആശിര്‍വദിച്ച പ്രഭോ-
 
3   മേഘേ വരുന്ന നാഥാ നമോ നമോ.....
     വേഗം വരുമെന്നു ചൊന്ന നാഥാ നമോ നമോ.....
     വേഗം വന്നെങ്ങളെയീ നാശലോകത്തില്‍നിന്നും
     താവകസന്നിധിയില്‍ ചേര്‍ക്കണം മഹിമയില്‍-

 Download pdf
33907040 Hits    |    Powered by Revival IQ