Search Athmeeya Geethangal

310. ശ്രീയേശുനായകന്‍ ജീവനെ തന്നവന്‍ 
Lyrics : G.P.
രീതി: ആ മലര്‍ പൊയ്കയില്‍
 
1   ശ്രീയേശുനായകന്‍ ജീവനെ തന്നവന്‍
     സ്നേഹിച്ചു ഏഴയാമെന്നെ
     ആമഹല്‍ സ്നേഹത്തിനാഴമളന്നീടാന്‍
     ആരാലും സാദ്ധ്യമതാമോ?!
 
2   പാപാന്ധകാരത്തിലാണ്ടു കിടന്നു ഞാന്‍
     പാലം വലഞ്ഞൊരു നാളില്‍
     ചാരത്തണഞ്ഞെന്നിലാശ്വാസം നല്‍കിയോ
     യേശുവിന്‍ ദിവ്യമാം സ്നേഹം-
 
3   തന്‍തിരു ചങ്കിലെ രക്തത്താലെന്‍ പാപ
     പങ്കങ്ങളെല്ലാം - കഴുകി
     ശത്രുവാമെന്നെയും ഇത്രമേല്‍ സ്നേഹിച്ചു
     മിത്രമായ് തീര്‍ത്തതന്‍ സ്നേഹം-
 
4   ഞാനിനി തന്‍പാദ സേവനം ചെയ്തെന്നും
     ഈ മരുവാസം തുടരും
     മേലില്‍ വിഹായസ്സില്‍ താന്‍വരും നാളതില്‍
     തന്നോടണഞ്ഞു ഞാന്‍ വാഴും-                          

 Download pdf
33906897 Hits    |    Powered by Revival IQ