313. ശ്രീയേശുനാമം അതിശയനാമം
ശ്രീയേശുനാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1 പാപപരിഹാരാര്‍ത്ഥം പാതകരെ തേടി പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന് മാതൃകയെ കാട്ടിത്തന്ന പാവനമാംപുണ്യനാമം
2 എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന
ഉന്നതന്റെ വന്ദ്യനാമം-
3 എല്ലാ നാമത്തിലും മേലായ നാമം ഭക്തര്‍ ജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം-
![](images/PDF.gif)
Download pdf