Search Athmeeya Geethangal

277. ശ്രീയേശു നാഥാ നിന്‍ സ്നേഹം! 
Lyrics : M.E.C.
ശ്രീയേശു നാഥാ നിന്‍ സ്നേഹം!
സ്വര്‍ഗ്ഗ-മോടി വെടിഞ്ഞു എന്നെതേടി ധരയില്‍ വന്ന
 
1   ബേതലേംപുരി മുതല്‍ കാല്‍വറി കുരിശോളം
     വേദനപ്പെട്ടു മമ വേദനയകറ്റി നീ-
 
2   അടിയനെപ്പോലുള്ളോ-രഗതികളെ പ്രതി
     അടിമുടി മുഴുവനുമടികള്‍ നീയേല്‍ക്കയോ!-
 
3   പാപക്കുഴിയില്‍ നിന്നെന്‍ പാദങ്ങളുയര്‍ത്തി നീ
     പാടുവാന്‍ പുതിയൊരു പാട്ടുമെന്‍ നാവില്‍ തന്നു-
 
4   അനുപമ സ്നേഹത്തിനാഴവുമുയരവും
     അകലവും നീളവുമറിയുവാന്‍ കഴിയുമോ!-
 
5   ഒടുവിലൊരിക്കല്‍ നിന്നരികിലണയും ഞാ-
     നവിടെയും പാടും നിന്നതിശയ സ്നേഹത്തെ

 Download pdf
33906936 Hits    |    Powered by Revival IQ