Lyrics : T.K.S.രീതി: ആനന്ദം ആനന്ദം ആനന്ദമേ
1 ശ്രീയേശു നാഥന്റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ!
ആരാലും വര്ണ്യമല്ലാത്തവണ്ണമാണവന് മാഹാത്മ്യം
2 മാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും
മാനവപാപ മോചനവും ശ്രീമാനുവേലില് മാത്രം
3 ആയിരമായിരമാളുകളില് ആരിലും സൗന്ദര്യവാന്‍
പാരിലുണ്ടാകും മാലുകളാകും മാറയില്‍ മാധുര്യവാന്‍
4 ഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുന്‍ വീഴുമേ-
നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാള് മാത്രം
5 ലോകാധിപത്യം ഭരമേല്ക്കുവാന് ആകെ തന്‍കീഴാക്കുവാന്‍
ഏകാധികാരിയായ് വാഴുവാനും യോഗ്യനവന്‍ മാത്രം-
![](images/PDF.gif)
Download pdf