Search Athmeeya Geethangal

500. ശ്രീയേശു എന്നെ സ്നേഹിച്ചല്ലോ 
Lyrics : G.P.
1   ശ്രീയേശു എന്നെ സ്നേഹിച്ചല്ലോ തന്‍ ജീവന്‍ തന്നു രക്ഷിച്ചല്ലോ
    ഞാനിന്നു ദൈവത്തിന്‍ പൈതലല്ലോ എന്‍പാപഭാരം തീര്‍ന്നുപോയല്ലോ!
 
          യേശു നല്ലവന്‍ യേശു വല്ലഭന്‍
          ഏതു നേരത്തിലും എന്തോരാപത്തിലും
          താങ്ങി നടത്തുമെന്നേശു നല്ലവന്‍
 
2   കണ്ണുനീരില്‍ നിന്നു എന്‍ മിഴിയും വീഴ്ചയില്‍നിന്നു എന്‍പാദവും
    മൃത്യുവില്‍ നിന്നെന്‍റെ പ്രാണനെയും എന്നേക്കുമായി വീണ്ടെടുത്തവന്‍
 
3   ശോധനയേറ്റം പെരുകിയാലും വേദനയാല്‍ ഞാന്‍ വിഷമിച്ചാലും
    സോദരരേവരും കൈവിട്ടാലും ഖേദമില്ലയെനിക്കെന്തു വന്നാലും-
 
4   ലാവണ്യം തൂകും തന്‍മൊഴിയും മാധുര്യമേറും നല്‍മന്നയും
    മായമെഴാതുള്ള പാലും തേനും നായകന്‍ തന്നെന്നെ പോറ്റുമെന്നാളും
 
5   തന്‍ തിരുപാദ സേവ ചെയ്തും തന്‍ മന്ദിരത്തില്‍ ധ്യാനം ചെയ്തും
    പാരില്‍ തന്‍ സദ്ഗുണം ഘോഷിച്ചും ഞാന്‍
    പാര്‍ക്കും തന്‍നാമം കീര്‍ത്തനം ചെയ്തും

 Download pdf
33907300 Hits    |    Powered by Revival IQ