Lyrics : K.V.S.
അമീര്കല്യാണി - ആദിതാളം
ശ്രീമനുവേല്‍ മരിജാതനാം-സുരതാതനാം-നാഥനാം
1 സിതനിറമോടഥ ചുവപ്പും ചിതമൊടുകലര്ന്നൊരു പുരുഷനിതാ-
2 അയുതനര-രതിലുമഹോ! അതിഗുണമെഴുന്നോരു പ്രമുഖനിവന്
3 കറയകന്ന-കനകതുല്യം പരസുതനിവനുടെ ശിരസ്സതുലം-
4 അവനുടയ മുടി നിറമോ ധവളമല്ലതു കറുപ്പധികമഹോ!
5 ഓവുകളിന്നരികെയുള്ള പ്രാവുകളുടെ സമമവന്റെ കണ്കള്
6 പാലിലഹോ-സ്നാതമവ ചേലൊടു പതിപ്പിക്കപ്പെട്ടതു താന്‍-
7 കവിളുകളോ-മിസിതടം പോല്‍ കമലതുല്യാധരങ്ങള് പൊഴിക്കുന്നു മൂര്‍
8 പച്ചരത്നം പതിച്ച പൊന്നിന് സ്വച്ഛമോതിരങ്ങള് പോല്‍ കരങ്ങളഹോ!
9 നീലരത്നമമിഴ്ന്നദന്തം പോലെ തന്നുദരമങ്ങതിരമണം-
10 വെണ്കല്ത്തൂണതു സമംകാല് തങ്കമാം ചുവടിങ്കല് ഉറച്ചതുപോല്-
11 ലിബനതുല്യം-മുഖസ്വരൂപം ദ്രുമമതു ദാരുകമിതിന്നു സമം-
12 വദനമതോ-മധുരമഹോ! അതുവുമല്ലിവനതിരമണീയനാം-
Download pdf