Search Athmeeya Geethangal

91. ആനന്ദദമായ് ആത്മനാഥനെ 
Lyrics : C.J
        
ആനന്ദദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാന്‍ പാടി സ്തുതിക്കും
 
1   അകൃത്യങ്ങള്‍ നീക്കി പാപങ്ങള്‍ പോക്കി
     അവന്‍ മകനാക്കി സ്വര്‍ഗ്ഗത്തിലിരുത്തി
 
2   അനുദിനമിന്നു അനുഭവിക്കുന്നു
     ആത്മസന്തോഷം അനന്ത സൗഭാഗ്യം
 
3   അന്ത്യം വരെയും അന്തികേയുള്ള
     ആരോമല്‍സഖി താന്‍ ആരുമില്ലിതുപോല്‍
 
4   അത്ഭുതമേശുവിന്നനുപമ സ്നേഹം
     ആരാലും വര്‍ണ്ണ്യമല്ലവന്‍ കൃപകള്‍
 
5   അല്‍പ്പനാള്‍ മാത്രം കൂടാരവാസം
     അക്കര നാട്ടില്‍ ചെല്ലുമെന്‍ വീട്ടില്‍

 Download pdf
33907164 Hits    |    Powered by Revival IQ