Lyrics : K.V.Sശ്രീനരപതിയേ! സീയോന് മണവാളനേ!
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയില്‍ ജാതനായ് വന്ന ശ്രീനരപതിയേ നീയോ.......
1 ആട്ടിയര്‍ കൂട്ടമായി വന്നനേരം
കീറ്റുശീലയില്‍ കിടന്ന യേശുദേവാ
പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി-
ക്ലിഷ്ടമാം കിടപ്പുകണ്ടു ഞാന്‍ നമിക്കുന്നേന്‍-
2 വന്നു മാഗര്‍ നിന്നടുക്കല്‍ ഭക്തിയോടെ
പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു
ഉന്നതാധികാരമുള്ള മന്നവന്‍ നീയെന്നതന്യര്
സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ്-
3 പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീ
തന്തതള്ളയോടൊരുമിച്ചീശഗേഹം
സമ്പ്രതിപതിച്ചവിടെക്കണ്ട ശാസ്ത്രിവര്യരോടു
ധര്‍മ്മഭാഷണം നടത്തിയേ മോദിച്ചു നീ-
4 മുപ്പതാം വയസ്സില്‍ സ്നാനമേല്പ്പതിന്നു
ത്വല്പ്പുരം വെടിഞ്ഞു യൂദ്യതന്നില് വന്നു
സ്വല്‍പ്പവും മടിച്ചിടാതെയൂര്ദ്ദിനാന്നൊഴുക്കിനുള്ളി-
ലല്പ്പരാകും മര്ത്ത്യരെന്നപോല് മജ്ജിച്ചൊരു-
5 നാല്‍പ്പതു നാളുപവസിച്ചിടവേ നീ
താല്പ്പരിയത്തോടടുത്തു വൈരിയായോന്
ദുഷ്ടമാം പ്രലോഭനത്തിനൊന്നുമേ വഴിപ്പെടാതെ
നിഷ്ഠയാലാഘോരവൈരിയെ തോല്‍പ്പിച്ചൊരു-
6 കുഷ്ഠരോഗികള്‍ക്കു നല്ല സൗഖ്യമേകി
ദൃഷ്ടിപോയവര്ക്കു ഭവാന് കാഴ്ച നല്കി
നഷ്ടജീവനായ ലാസര്‍ നാലുനാള്‍ കഴിഞ്ഞുയിര്ത്തു
പുഷ്ടരായയ്യായിരം ജനം - അഞ്ചപ്പത്താല്‍
7 ദുഷ്കൃതമാം വിഷബാധ നീക്കുവാനായ്
തക്കയാഗമായ് മരിച്ചു കുരിശില്‍ നീ
ഇക്കഠിന പാപിയുടെയക്രമത്തിനുള്ള ശിക്ഷ
നിഷ്കളങ്കം നീ വഹിച്ചതാല്‍ നമിക്കുന്നേന്‍-
8 എത്രകാലം ഞാനിവിടെ ജീവിച്ചിടും
അത്രനാളും നിന്‍കൃപയെ ഞാന്‍ സ്തുതിക്കും
അത്രിദിവ വാസികള്‍ക്കും ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം നിനയ്ക്കുവാന്‍ അരുള്‍ക നീ-
9 കാശുപോലും വിലയില്ലാ വിഷയത്തി-
ലാശയെനിക്കിയലാതെ യേശുവേ! നിന്
നാശമേശിടാത്ത ദേശമാശയോടുനോക്കി
വിശുദ്ധാശയത്തോടീശനെ നിന്നില്‍ വേശിക്കണം
![](images/PDF.gif)
Download pdf