710. ശോഭയുള്ളൊരു നാടുണ്ടതു കാണാമേ
“The sweet by and by”
1 ശോഭയുള്ളൊരു നാടുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്‍
താതന് വാസം നമുക്കൊരുക്കി നില്ക്കുന്നുണ്ടക്കരെ കാത്തതാല്‍
വേഗം നാം....... ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു
2 നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗിതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൗഭാഗ്യമാത്മാക്കള്ക്ക്-
3 സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വിഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും
![](images/PDF.gif)
Download pdf