Search Athmeeya Geethangal

457. ശൂലമിയാള്‍ മമ മാതാവേ! 
Lyrics : K.V.S
ശൂലമിയാള്‍ മമ മാതാവേ!
സാലേം നായകന്‍ നമ്മള്‍ പിതാവേ!
നാമെല്ലാവരും തന്‍ മഹിമാവെതന്നെ
വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ-
 
1   ലോകമതിന്‍ തുടസ്സത്തിനു മുമ്പേ നാഥാ
    ഞങ്ങളെയോര്‍ത്തനിന്നന്‍പേ
    അന്ത്യയുഗം വരെയുമായതിന്‍ പിന്‍പേ
    ഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ!
 
2   ജീവനെഴുന്നൊരു നിന്‍ വചനത്താല്‍
    നീ ജനിപ്പിച്ചടിയാരെ സുഗണത്താല്‍
    പാപഭയമകന്നു നിന്‍ മരണത്താല്‍
    ജീവനില്‍ കടന്നിവര്‍ നിന്‍ സുകൃതത്താല്‍-
 
3   ഞങ്ങളീഭൂമിയില്‍ വാഴുമെന്നാളും
    നിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളും
    ഭൗമികസുഖം നേടിടുന്നതെക്കാളും
    നിന്നെയോര്‍ത്താനന്ദിക്കുമുയിര്‍പോകുമ്പോഴും-
 
4   അപകട ദിവസങ്ങള്‍ അണവൊരു തരുണം
    ആകുലമകന്നു നിന്നത്ഭുത ചരണം
    സേവ ചെയ്വതിന്നരുള്‍ താവക ഭരണം
    കുറവെന്നില്‍ നിന്നു നീക്കാന്‍ മാര്‍ഗ്ഗമായ് വരണം-                   K.V.S
  1. þ    

 Download pdf
33907372 Hits    |    Powered by Revival IQ