Search Athmeeya Geethangal

1170. ശുദ്ധിക്കായ് നീ യേശു സമീപേ പോയോ? 
Lyrics : T.K.
1   ശുദ്ധിക്കായ് നീ യേശു സമീപേ പോയോ?
     കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിച്ചോ?
     പൂര്‍ണ്ണാശ്രയം തന്‍റെ കൃപയിലുണ്ടോ?
     യേശുവില്‍ ശുദ്ധി നീ പ്രാപിച്ചോ?-
         
          കുളിച്ചോ?..... കുഞ്ഞാട്ടിന്‍
          ആത്മശുദ്ധി നല്‍കും രക്തത്തില്‍
          ഹിമംപോല്‍ നിന്‍അങ്കി നിഷ്കളങ്കമോ?
          കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിച്ചോ?
 
2   അനുദിനം രക്ഷകങ്കല്‍ ചേരുന്നോ?
     കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിച്ചോ?
     യേശുവില്‍ സദാ നീ വിശ്രമിക്കുന്നോ?
     കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിച്ചോ?-
 
3   കര്‍ത്തന്‍ വരവില്‍ നിന്‍ അങ്കി ശുദ്ധമോ?
     ശുദ്ധമേ വെണ്മയായ് കാണുമോ?
     സ്വര്‍പുരത്തില്‍ വാസം നീ ചെയ്തിടുമോ?
     രക്തത്താല്‍ ശുദ്ധനായ് കാണുമോ?
 
4   പാപക്കറയേറ്റ അങ്കി നീക്കഹോ!
     കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിക്ക
     അശുദ്ധര്‍ക്കു ജീവജലമുണ്ടല്ലോ
     കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിക്ക

 Download pdf
33907073 Hits    |    Powered by Revival IQ