Search Athmeeya Geethangal

932. ശുദ്ധര്‍ സ്തുതിക്കും വീടേ ദൈ 
Lyrics : A.M.
രീതി: പുത്തനെരുശലേമേ
 
1   ശുദ്ധര്‍ സ്തുതിക്കും വീടേ ദൈവമക്കള്‍ക്കുള്ളാശ്രയമേ
     പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
     അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ-
         
          വാനവരിന്‍ സ്തുതിനാദം സദാ മുഴങ്ങും ശാലേമില്‍
          എന്നു ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ എന്നു ഞാന്‍ ചേര്‍ന്നീടുമോ
 
2   മുത്തിനാല്‍ നിര്‍മ്മിതമായുള്ള പന്ത്രണ്ടു ഗോപുരമെ
     തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍
     മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ-
 
3   അന്ധത ഇല്ല നാടേ ദൈവതേജസ്സാല്‍ മിന്നും വീടേ
     തവ വിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ
     അളവന്യേ പാടിസ്തുതിച്ചിടും ഞാന്‍-
 
4   കഷ്ടതയില്ലാ നാടേ ദൈവഭക്തരിന്‍ വിശ്രമമേ
     പുകള്‍ പെരുകും പുത്തനെരൂശലേമേ
     തിരുമാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ-
 
5   ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിന്‍
     ഇരുകരയും ജീവവൃക്ഷഫലങ്ങള്‍
     പരിലസിക്കും ദൈവത്തിന്‍ ഉദ്യാനമേ-
 
6   കര്‍ത്തൃ സിംഹാസനത്തിന്‍ ചുറ്റും വീണകള്‍ മീട്ടിടുന്ന
     സുരവരരെ-ചേര്‍ന്നങ്ങു പാടീടുവാന്‍
     ഉരുമോദം പാളം വളരുന്നഹോ-     

 Download pdf
33907346 Hits    |    Powered by Revival IQ