Search Athmeeya Geethangal

715. ശാശ്വതമായ വീടെനിക്കുണ്ട് 
Lyrics : M.E.C.
ശാശ്വതമായ വീടെനിക്കുണ്ട് സ്വര്‍ഗ്ഗനാടതിലുണ്ട്
കര്‍ത്താവൊരുക്കുന്നുണ്ട്
 
1   പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല
     നിത്യസന്തോഷം ശിരസ്സില്‍ വഹിക്കും
     ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!
 
2   ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല
     വിതറിടും വെളിച്ചം നീതിയിന്‍ സൂര്യന്‍
     അതുമതിയാനന്ദമായ് ഹല്ലേലുയ്യാ
 
3   ഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല
     ഒരു പിതൃസുതരായ് ഒരുമിച്ചു വാഴു
     ന്നനുഗ്രഹഭവനമതാം ഹല്ലേലുയ്യാ
 
4   വഴക്കുകളൊന്നുമില്ല പണിമുടക്കുകള്‍ വരികയില്ല
     മനുഷ്യരില്‍ ദരിദ്രര്‍ ധനികരെന്നില്ല
     ഏകശരീരമവര്‍ ഹല്ലേലുയ്യാ!
 
5   കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല
     അരുമയോടേശുവിന്നരികില്‍ നാം നിത്യം
     ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!-        

 Download pdf
33907001 Hits    |    Powered by Revival IQ