Search Athmeeya Geethangal

884. ശാലോമിയേ! വരികെന്‍റെ പ്രിയേ! 
Lyrics : K.V.S
മണവാളന്‍റെ വിളി
         
ശാലോമിയേ! വരികെന്‍റെ പ്രിയേ!
ചേലെഴും സ്വര്‍ലോക സുന്ദരിയേ!
മാലൊഴിക്കും നിന്‍റെ പ്രേമരസം വഴി
ഞ്ഞാലപിപ്പിക്കുന്നെന്‍ ചുണ്ടുകളെ മമ
 
1   താതനഹോ തനിക്കുള്ളവരെ
     ലോകരില്‍ നിന്നു പിരിച്ചിടുന്നു
     ആകയാല്‍ തന്നുടെ വാചമനുസരി
   ച്ചായവരില്‍നിന്നു വേഗമകന്നു നീ-
 
2   ദേവകളോടുളള സഖ്യമിച്ഛി
    ച്ചാനോക്കു വിട്ടു തന്‍ സ്നേഹിതരെ
     ദ്യോവിലേക്കായവന്‍ പോകുന്നതിന്‍ മുമ്പ്
     ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു-
 
3   നോഹ മുതലായ സാത്വികന്മാ
     രേകമായ് നിന്നു പൊരുതതിനാല്‍
     ലോകമവര്‍ക്കിങ്ങു യോഗ്യമായ് വന്നതി- 
    ല്ലായ്കിലും ദിവ്യസമ്പത്തവര്‍ക്കുണ്ടതാല്‍
 
4   വേഷവിശേഷങ്ങളാഭരണം
     ജാതികള്‍ക്കൊത്ത ദുരാചരണം
     ദൂരീകരിക്ക നീ സോദരപൂരണം
     സാധിച്ചിടും കപടാത്മികധാരണം-
 
5   മാതാ, പിതാ, നിലം, ബന്ധുജനം,
     സോദരീ, സോദരര്‍, ഭാര്യ, മക്കള്‍,
     ആടുകള്‍, മാടുകളാദിയാം സ്വത്തൊടു
     ജീവനും കൈവെടിഞ്ഞാടല്‍ കൂടാതെ നീ-
 
6   കണ്ണുകള്‍ മോഹം, ജഡത്തിന്‍മോഹം,
      ജീവനത്തിന്‍റെ പ്രതാപമിവ
     ഒന്നും പിതാവില്‍നിന്നല്ലിതു ലോകത്തില്‍
     നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം-
 
7   വാമേ! ലെബാനോനെ വിട്ടുടനേ
     ക്ഷേമമായ് പോരിക നാട്ടിലേക്ക്
     പ്രേമമുള്ളോരമാനാമുകളും ശേനീര്‍
     ഹെര്‍മ്മോന്‍ മുടികളും വിട്ടുതരിക നീ-
 
8   ലോകവെയിലാറി തീര്‍ന്നിടുമ്പോള്‍
     മൂറിന്‍ മലമേല്‍ ഞാന്‍ വിശ്രമിപ്പാന്‍
     സിംഹഗുഹകളും പുള്ളിപ്പുലികളിന്‍
     പര്‍വ്വതവും വിട്ടു പോരിക നീ ശുഭേ!
 
9   ദിവ്യമായുള്ള മണവറയെ ദൈവം
     നമുക്കായൊരുക്കുമയേ!
     ദ്യോവില്‍ ലഭിക്കുമീ വാസസ്ഥലത്തു നാം
     മേവുമനവധി മോദമോടെന്നുമേ
 
10 കെട്ടിയടച്ചുള്ള തോട്ടമേയെന്‍
     മുദ്രയിട്ടുള്ള ജലാശയമേ
     വറ്റിടാതുള്ള നിന്‍ പ്രേമവെള്ളങ്ങളില്‍ 
     മുറ്റും ലയിച്ചു രമിപ്പെന്‍ സദാപി ഞാന്‍-

 Download pdf
33907076 Hits    |    Powered by Revival IQ