Search Athmeeya Geethangal

66. ശാപത്തെ നീക്കി ജീവനെ 
Lyrics : T.M.D.
രീതി : ദീപങ്ങള്‍ മങ്ങി
    
ശാപത്തെ നീക്കി ജീവനെ നല്‍കാന്‍
രക്ഷകനേശു കാല്‍വറി ക്രൂശില്‍
നീറും നോവില്‍ നീന്തി നീന്തി മൃത്യുവെയേറ്റതോര്‍ക്ക
 
1   ഘോരമാം പാപത്തിന്‍ ശിക്ഷയഖിലവും
     തന്‍റെമേലേറ്റു കൊണ്ടങ്ങു-
     എന്നേയ്ക്കുമാ-യേകയാഗം കഴിച്ചു താ-
     നേവര്‍ക്കും രക്ഷയെ നല്‍കാന്‍
 
2   ഹാ! യേശുനാഥാ! താവകപാദേ വീണു വന്നിടുന്നാത്മമോദാല്‍
     നന്ദി തിങ്ങി, സ്നേഹവായ്പില്‍ കണ്ണീര്‍പൊഴിക്കുമീ ഞാന്‍
 
3   നിന്നുടെ തങ്കച്ചോരയെന്‍ മറുവില
     വീണ്ടെടുത്തെന്നെ രക്തത്താല്‍
     പൊന്‍വെള്ളിയൊന്നുമേ പോരാ മനുഷ്യനു
     ജീവനേകിടുവാന്‍ പാര്‍ക്കില്‍
 
4   എന്നുടെ ശ്രഷ്ഠാചാര്യനായ് ദിനവും
     പേര്‍ക്കുമാദ്ധ്യസ്ഥം ചെയ്വവന്‍
     എന്‍കാന്തനായി നീ വേഗം വരുമെങ്ങുമെന്‍
     ചേരുമേ ഞാനും സ്വര്‍ഗ്ഗഹേ-                    

 Download pdf
33907174 Hits    |    Powered by Revival IQ