Search Athmeeya Geethangal

1095. വേലയ്ക്കു വേലയ്ക്കു ദൈവദാസ 
Lyrics : V.N
1   വേലയ്ക്കു വേലയ്ക്കു ദൈവദാസന്മാര്‍ നാം
     ക്രിസ്തന്‍ കാണിച്ച പാത നാം പിന്‍ചെല്ലണം
     ഇങ്ങു വാഴാന്‍ അല്ല ശുശ്രൂഷ ചെയ്വാന്‍
     ഇഹത്തില്‍ പിറന്നു സ്വര്‍ഗ്ഗരാജാവു താന്‍
         
          യത്നിക്ക, യത്നിക്ക, തേടുക, നേടുക
          ആശിക്ക, പ്രാര്‍ത്ഥിക്ക കര്‍ത്താവു വരും വേഗത്തില്‍
 
2   വേലയ്ക്കു വേലയ്ക്കു ചുറ്റും നോക്കുക നാം
     എങ്ങും വാഴും അസത്യത്തെ പോക്കുക നാം
     സര്‍വ്വസൃഷ്ടിയും യേശുവെ കാണും വരെ
     ഉയര്‍ത്തിടുക നാം സത്യമാം കൊടിയെ-
 
3   വേലയ്ക്കു വേലയ്ക്കു ദൈവദ്രോഹങ്ങളും
     വ്യാജമാര്‍ഗ്ഗങ്ങള്‍ നാശത്തിന്‍ മോഹങ്ങളും
     ദൈവഭൂമിയില്‍ വര്‍ദ്ധിക്കുന്നോര്‍ സമയേ
     സ്വസ്ഥത യോഗ്യമോ ക്രിസ്തന്‍ ദാസന്മാരേ!-
 
4   വേലയ്ക്കു വേലയ്ക്കു ഇന്നു രക്ഷയിന്‍ നാള്‍
     എങ്കിലും നിത്യവും പാപശിക്ഷകളാല്‍
     ആയിരം ആയിരം നശിച്ചിടുന്നിതാ
     രക്ഷിപ്പാന്‍ രക്ഷിപ്പാന്‍ എന്‍ സഹോദരാ! വാ-
 
5   വേലയ്ക്കു വേലയ്ക്കു ഓരോ കഷ്ടങ്ങളും പരിഹാസങ്ങള്‍
     ഹിംസകള്‍ നഷ്ടങ്ങളും സഹിച്ചും വഹിച്ചും കൊണ്ടദ്ധ്വാനിക്ക നാം
     എന്നാല്‍ ക്രിസ്തുവിന്‍ സത്യസേവകരാം-
 
6   വേലയ്ക്കു വേലയ്ക്കു പിന്നെ സ്വസ്ഥതയും
     കര്‍ത്തന്‍ ദാസരാം നാം നിത്യം ആസ്വദിക്കും
     എന്‍ സന്തോഷത്തിലേക്കു പ്രവേശിക്കുക
    എന്നു താന്‍ അരുളിച്ചെയ്യും ഹല്ലേലുയ്യാ-                   

 Download pdf
33907055 Hits    |    Powered by Revival IQ