Search Athmeeya Geethangal

517. ആനന്ദം ആനന്ദമേ ക്രിസ്ത്യജീവിതം 
Lyrics : C.J
      
ആനന്ദം ആനന്ദമേ ക്രിസ്ത്യജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യജീവിതമേ
 
1   അവനെയമിതം സ്നേഹിപ്പാന്‍ അധികം തരും ശോധനയില്‍
     അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവന്‍ സന്നിധി മതിയെനിക്ക്
 
2   ബലഹീനതയില്‍ കൃപ നല്‍കി പുലര്‍ത്തും എന്നെ വഴി നടത്തും
     പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങിടുകയില്ലിനി ഞാന്‍-
 
3   മരുവിന്‍ വെയിലില്‍ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയില്‍
     തിരുമാര്‍വ്വിലെന്നെയണച്ചിടും സ്നേഹക്കൊടിയെന്‍മീതെ വിരിച്ചിടുന്നു
 
4   ജഡികസുഖങ്ങള്‍ വിട്ടോടി ജയിക്കും ശത്രുസേനകളെ
     ജയവീരനേശുവെന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാന്‍

 Download pdf
33907442 Hits    |    Powered by Revival IQ