Lyrics : V.N.1 വേദത്തില്‍ ദൈവം താന്‍ എഴുതിനാന് യേശു രക്ഷിക്കുന്നിപ്പോള്
ഭേദമില്ലതിന്നു സാക്ഷിയും ഞാന്‍ യേശു രക്ഷിക്കുന്നിപ്പോള്
യേശു രക്ഷിക്കുന്നിപ്പോള് എന്നെ രക്ഷിക്കുന്നിപ്പോള്
അതേ! ഇന്നു എന്നും താന്‍ രക്ഷിക്കുന്നു യേശു രക്ഷിക്കുന്നിപ്പോള്
2 ദൈവത്തോടകന്നു കിടന്നു ഞാന്‍ സര്പ്പത്തിന് ചതിവിനാല്‍
കേവലം തിരിഞ്ഞു നിരന്നു ഞാന്‍ യേശു കൊണ്ടടികളാല്-
3 ക്ലേശത്തിന് ക്രൂശിന്മേല് ചുമന്നുതാന് പാപത്തിന് ശാപമെല്ലാം
ആശ്രിതര്ക്കശുദ്ധി നീക്കിടുവാന്‍ തുറന്നൊരുറവിതാം-
4 ചാവിനെ ജയിച്ചുയിര്ത്തതിനാല് ശക്തനാം രക്ഷകന് താന്‍
ജീവനാം താന്‍ എങ്കല് മേവുന്നതാല് ദൈവം എന്പക്ഷത്തിലാം-
5 സ്വര്‍ഗ്ഗത്തില്‍ ഭക്തരിന്‍ മദ്ധ്യസ്ഥനായ് വാഴുന്നു താന്‍ എന്നുമേ
ലോകത്തില്‍ വിശ്വസ്തകാര്യസ്ഥനായ് നല്കിതന് ആത്മാവിനെ-
6 തന്സുവിശേഷത്തിന് ആശ്വാസത്താല്‍ മാറുന്നെന് ചഞ്ചലങ്ങള്‍
പൊന്നു പ്രദേശപ്രകാശത്തിനാല് തീരുന്നെന് സംശയങ്ങള്‍-
7 ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും യേശു താന്‍
മാനവും സ്ഥാനവും സദ്ബുദ്ധിയും തന്നില്‍ കണ്ടെത്തുന്നു ഞാന്‍-
8 പേയും തന് അസ്ത്രങ്ങള്‍ എയ്യും അപ്പോള്‍ യേശു എന്പരിചയാം
തീയും ഈ ഭൂമിമേല്പെയ്യും അപ്പോള്‍ പാര്‍പ്പിടം തന് മാര്‍വ്വിടം-
9 വീഴ്ചകള്‍ താഴ്ചകള്‍ എന്നില്‍ വരാം രക്ഷകന് വീഴുന്നില്ല
ചേര്‍ച്ചയില്‍ തീര്‍ച്ചയായ് കാത്തിടും തന്‍കൃപ തീരുന്നില്ല-
10 വേഗത്തില്‍ വരും താന്‍ മേഘത്തിലും മാലെല്ലാം മാറ്റിടുവാന്‍
തികഞ്ഞുദ്ധാരണം ദേഹത്തിലും പ്രാപിച്ചു പാടിടും ഞാന്‍-
![](images/PDF.gif)
Download pdf