Lyrics : G.P.രീതി: ദൈവമക്കളെ നമ്മള്
വേഗം വന്നിടും യേശു ജീവനായകന്‍
വീണ്ടെടുപ്പിന് ഗാനം പാടി ആര്ത്തുഘോഷിപ്പിന്
1 ദുഷ്ടലോകം ക്രൂശിലേറ്റിക്കൊന്നുവെങ്കിലും
പുഷ്ടമോദം പൂണ്ടുയിര്ത്തു മൂന്നാം നാളതില്‍
വീണ്ടെടുപ്പിന് വേലപൂര്ത്തി ചെയ്തതോര്‍ത്തു ഹാ!
വീണ്ടെടുപ്പിന് ഗാനം പാടി ആര്ത്തുഘോഷിപ്പിന്-
2 വാട്ടമേശിടാത്ത നിത്യനാട്ടിലുന്നതന്
വീണ്ടെടുക്കപ്പെട്ട ദൈവമക്കള്ക്കായിതാ
വീടൊരുക്കി വീണ്ടും വന്നു ചേര്‍ക്കും നിശ്ചയം
വീണ്ടെടുപ്പിന് ഗാനം പാടി ആര്ത്തുഘോഷിപ്പിന്-
3 ശോകം, രോഗം, യുദ്ധം, മൃത്യു, ക്ഷാമം കാരണം
ലോകമിന്നു ഭീതിപൂണ്ടു ഞെട്ടിടുന്നിതാ
ലോകനാഥന് ചൊന്ന വചനമോര്‍ത്തു നിത്യവും
വീണ്ടെടുപ്പിന് ഗാനം പാടി ആര്ത്തുഘോഷിപ്പിന്-
4 അത്തിവൃക്ഷം നവ്യനാമ്പുമിട്ടു വേനലായ്
അന്ത്യനാളിന് ലക്ഷണങ്ങള്‍ വ്യാപരിക്കായ്
മന്ദതയകന്നുണര്ന്നു ദിവ്യശക്തിയില്
വീണ്ടെടുപ്പിന് ഗാനം പാടി ആര്ത്തുഘോഷിപ്പിന്-
![](images/PDF.gif)
Download pdf