Search Athmeeya Geethangal

949. വേഗം വരുന്നിതാ ഞാന്‍ അതേവേഗം 
Lyrics : M.E.C.
1   വേഗം വരുന്നിതാ ഞാന്‍ അതേവേഗം വരുന്നിതാ ഞാന്‍
     ആമേന്‍ കര്‍ത്താവാമേശുവേ നീ വേഗം വരേണമേ
 
2   ഹാ! ഹാ! സഹോദരരൊരുമിച്ചു പാടിപ്പുകഴ്ത്തിടുവിന്‍
     ജേ! ജേ! ജയധ്വനി യേശുരാജാവിന്നു വാനില്‍ മുഴങ്ങിടട്ടെ-
 
3   ശാപം മരണം ദു:ഖവും വിലാപവുമില്ലിനി
     ക്രിസ്തേശുവോടുകൂടെ രാജാക്കളായ് വാഴും നാമെന്നുമെന്നും-
 
4   കാണും മുഖാമുഖം നാമിനി പ്രാണേശനേശുവിനെ
     കണ്ണീരെല്ലാമന്നന്‍പെഴുമേശുവിന്‍ കൈകള്‍ തുടച്ചിടുമേ-
 
5   ഹല്ലേലുയ്യാ ജയം ഹാ ജയം ഹല്ലേലുയ്യാ ജയമേ!
     ഹല്ലേലുയ്യാ രാജാധിരാജാവിനു ഹല്ലേലുയ്യാ ജയമേ!-           

 Download pdf
33906893 Hits    |    Powered by Revival IQ