Search Athmeeya Geethangal

360. വേഗം വരണം പ്രഭോ-ഭവാന്‍ 
Lyrics : K.V.S
വേഗം വരണം പ്രഭോ-ഭവാന്‍ യോഗമിതിലദ്ധ്യക്ഷനായ്
ഏകാന്തചിന്തയോടെ ഞങ്ങളേവരും കാത്തിരിക്കുന്നേ-
 
1   ഊറ്റമായ് കാറ്റിളകി കടലേറ്റവുമിരമ്പിടുമ്പോള്‍
     മുറ്റും ഭയം തീര്‍ക്കുവാന്‍ മന മുറ്റരികിലെത്തും വിഭോ-
 
2   നിന്നെപ്പിരിഞ്ഞിരിപ്പാന്‍ ഗുരോ ഞങ്ങളാല്‍ കഴികയില്ലേ
     സൂര്യനെ കൂടാതുണ്ടോ പകല്‍ ചന്ദ്രനെന്യേ രാത്രി നന്നോ?-
 
3   ഗന്ധം പിരിഞ്ഞിടുകില്‍ പൂക്കളെന്തിനുപയോഗമാകും?
     ചന്തമകന്നിടുമേ ഞങ്ങള്‍ക്കന്തികേ നീയില്ലയെന്നാല്‍-
 
4   നിന്‍നാദം കേള്‍പ്പിക്കണേ നിന്‍റെ നന്‍മൊഴികള്‍ തൂകേണമേ
     വന്‍മാരിപോലാശിഷമേകി നന്മ വളര്‍ത്തിടേണമേ-
 
5   ഹാ രമ്യനാരകമേ, മധു പൂരമാര്‍ന്ന നിന്‍ഫലങ്ങള്‍
     പാരമശിച്ചടിയാര്‍ താപ ഭാരമകന്നിടേണമേ-

 Download pdf
33907055 Hits    |    Powered by Revival IQ