Search Athmeeya Geethangal

1181. വെള്ളത്തില്‍ വെറുമൊരു  
Lyrics : Joy J.
വെള്ളത്തില്‍ വെറുമൊരു കുമിളപോലെ
വെളുക്കുമ്പം വിരിഞ്ഞൊരു മലരുപോലെ
മനുജാ നിന്‍ജീവിതം ക്ഷണികം നിന്‍ജീവിതം
മരണം വരും നീ മാറിടും ഇത് ക്ഷണികം ക്ഷണികം ക്ഷണികം (2)
 
1   വിളിക്കാതെ വരുന്നൊരു അതിഥിയെ പോല്‍
     വിഷമത്തിലാക്കുന്ന മരണം വരും (2)
     നിനച്ചിരിക്കാത്തൊരു നാഴികയില്‍ നിന്നെത്തേടി മരണം വരും-
 
2   പണ്ഡിത പാമര ഭേദമെന്യേ പണക്കാര്‍ പാവങ്ങള്‍ ഭേദമെന്യേ  (2)
     പട്ടിണിയായാലും സമൃദ്ധിയിലും പല പല സമയത്തായ് മരണം വരും-
 
3   മണ്‍മയമാണ് ഈയുലകം മറഞ്ഞിടും മനുജന്‍ മരണത്തിനാല്‍ (2)
     മശിഹാ ഹൃത്തില്‍ വന്നിടുകില്‍ മനുഷ്യന്‍റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണം

 Download pdf
33907021 Hits    |    Powered by Revival IQ