രീതി: സങ്കടത്താല്‍ ഞാന്‍
1 വെളിച്ചത്തിന് കതിരുകള്‍ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണമവന് ജനം-
2 ഇരുട്ടൊഴിഞ്ഞവനിയില് തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണം-
3 തിരുമുഖമതിന് പ്രഭ തെളിവോടു വിലസുമ്പോള്‍
ഇരുളിന്റെ പ്രവൃത്തികള്‍ മറവിടം തിരക്കിടും-
4 തിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകില്‍
ശരിവരെ വഴി തെറ്റാതിരുന്നിടാമസംശയം-
5 ദിനമതിന് തുടസ്സത്തില്‍ മനുവേലിന് മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല-
6 മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെ-
7 സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപാമുലം
ഒരിക്കലുമിളകാത്ത പുരമതില് കടന്നിടാം-
8 ഗതിയില്ലാ ജനങ്ങളില്‍ കനിയുന്ന മഹേശനേ!
കരം പിടിച്ചന്നെ തിരുവഴികളില് നടത്തുക-