Search Athmeeya Geethangal

370. വീശുക ദൈവാത്മാവേ! സ്വര്‍ഗ്ഗീ 
Lyrics : E.I.J
വീശുക ദൈവാത്മാവേ! സ്വര്‍ഗ്ഗീയമാം ആവിയെ വീശണമേ
യേശുവിന്‍ രക്തത്താല്‍ ദാസന്മാര്‍ക്കവകാശമായ് തീര്‍ന്നവനേ
 
1   ദൈവത്തിന്‍ തോട്ടത്തിന്‍മേല്‍ വീശിടുക ലാവണ്യനാദമോടെ
     ജീവന്‍റെ വൃക്ഷങ്ങള്‍ പൂത്തുകായ്ക്കുവാന്‍
     ദൈവത്തിന്‍ പുകഴ്ചയ്ക്കായ്-
 
2   സ്നേഹത്തിന്‍ പാലകനേ! നിന്‍ കാറ്റിനാല്‍ സ്നേഹാഗ്നി ജ്വലിപ്പിക്ക
     ഇന്നു നിന്‍ ശിഷ്യരില്‍ യേശുനാമത്തിന്‍ മഹത്ത്വം കണ്ടിടുവാന്‍-
 
3   കാറ്റിന്‍റെ ചിറകിന്മേല്‍ സുഗന്ധങ്ങള്‍ നാട്ടില്‍ പരന്നിടുമ്പോള്‍
     പാട്ടിലും വാക്കിലും ജീവവാസന പൊങ്ങുവാന്‍ നല്‍കേണമേ-
 
4   വിശ്വസ്തകാര്യസ്ഥന്‍ നീ എന്നേക്കും നല്ലാശ്വാസപ്രദനും നീ
     ശിഷ്യരില്‍ മഹത്ത്വത്തിന്‍ രാജാവിന്‍റെ ഇഷ്ടം തികയ്ക്കേണമേ-
 
5   സാത്താന്‍റെ വ്യാജങ്ങളെ അനേകര്‍ കുഞ്ഞാടിനാല്‍ ജയിക്കുവാന്‍
     നാട്ടിലും വീട്ടിലും ദാസരെ സത്യസാക്ഷികള്‍ ആക്കിടുക-
 
6   ചാവിന്‍റെ പുത്രന്‍മാരെ നിന്‍ശ്വാസത്താല്‍
     ജീവിപ്പിച്ചുണര്‍ത്തുവാന്‍ ദൈവത്തിന്‍ രാജ്യവും നീ-
     തീയും സത്യസേവയും തേടിടുവാന്‍
 
7   വീശുക ഭൂമിയെങ്ങും വരണ്ടതാം ക്ലേശപ്രദേശത്തിലും
     നാശത്തിന്‍ പാശങ്ങളാകെ നീങ്ങി ദൈവാശിസ്സുവാഴും വരെ

 Download pdf
33907298 Hits    |    Powered by Revival IQ