Lyrics : A.K.W.രീതി: വീണ്ടെടുക്കപ്പെട്ട കൂട്ടമേ
വീണ്ടെടുപ്പിന് നാളടുത്തുപോയ് ദൈവജനമേ
ക്ഷീണിക്കാതെ വേല ചെയ്തിടാം
വിണ്ണിന് നാഥന് വന്നിടാറായ് ഖിന്നതകള്‍ തീര്‍ന്നിടാറായ്
വീട്ടിലെത്തി വിശ്രമിപ്പാന്‍ കാലമിതാ സമീപമായ്
1 അത്തിവൃക്ഷം തളിര്ത്തതിനാല് വേനലടുത്തു
എന്നു നമ്മളറിയുന്നഹോ! ആര്‍ത്തിയോടെ പ്രവര്‍ത്തിക്കാം
രാത്രികാലം വരും മുമ്പേ പൂര്‍ത്തിയാക്കാം നല്ലപോലെ
നല്ല നാഥന് വേല നമ്മള്-
2 ഇന്നു നമ്മള് മിണ്ടാതിരുന്നാല്‍ നാഥന്റെ വേല
ഒന്നുപോലും ചെയ്യാതിരുന്നാല്‍ വന്നു നാഥന് നമ്മെ ചേര്‍ത്തു
പ്രതിഫലം തന്നിടുമ്പോള്‍ ഒന്നുമില്ല പ്രയോജനം
അന്നിരുന്നു കരഞ്ഞിട്ട്-
3 അന്ധകാരമായ ഭൂവിതില്‍ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ
രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താം
അക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയും-
![](images/PDF.gif)
Download pdf