Search Athmeeya Geethangal

1118. വീണ്ടും ജനിക്കേണം-സഖേ!  
വീണ്ടും ജനിക്കേണം-സഖേ! വീണ്ടും ജനിക്കേണം
ദൈവരാജ്യം കാണ്മാന്‍-വീണ്ടും
 
1   വീണ്ടും ജനിക്കേണമാത്മാവിനാലെ നീ
     ഉണ്ടാകണം പുതുജന്മം നിനക്കിനി-
 
2   ഭക്തനായെന്നാലും പ്രാര്‍ത്ഥന ചെയ്താലും
     നിത്യവും വേദങ്ങളെത്ര പഠിച്ചാലും-
 
3   പാപസ്വഭാവവും ജീവിതവും മാറി
     ദേവനില്‍നിന്നുള്ള ജീവന്‍ ലഭിക്കേണം-
 
4   മാനവരിന്‍ ബുദ്ധി ജ്ഞാനത്തിനാലല്ല
     വാനവന്‍റെ കൃപാദാനത്തിനാലെ നീ-
 
5   ഒന്നാമാദാമിനാല്‍ വന്ന ശാപം നീങ്ങി
     രണ്ടാമാദാമിനാലുണ്ടാകണം ജീവന്‍-

 Download pdf
33907284 Hits    |    Powered by Revival IQ