Search Athmeeya Geethangal

616. വിശ്വാസത്തോണിയില്‍ അക്കരെക്ക് 
Lyrics : C.K
1   വിശ്വാസത്തോണിയില്‍ അക്കരെക്ക് പോകും നാം
     ഹല്ലേലുയ്യാ എന്നും പാടാം-
         
          ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഏറ്റുപാടാം
 
2   അല്ലല്‍ പരന്നാലും അലമാല വന്നാലും
     ഉല്ലാസത്തോടെന്നും പാടാം-
 
3   കാറ്റങ്ങടിക്കുമ്പോള്‍ ഊറ്റമായലറുമ്പോള്‍
     കൂട്ടിനായുണ്ടേശു നാഥന്‍-
 
4   തീരത്തണയുവാന്‍ തീരാമോദം പൂകുവാന്‍
     തീരെയില്ല നാളുകളിനി-
 
5   അന്ത്യം വരെയെന്നും ചുക്കാന്‍ പിടിക്കുവാന്‍
     അമരത്തെന്നേശുവുണ്ട്-       

 Download pdf
33907013 Hits    |    Powered by Revival IQ